കൊച്ചി : ഇന്‍ഫോപാര്‍ക്ക് ഫേസ് മൂന്നിനായി ലാന്‍ഡ് പൂളിംഗ് വ്യവസ്ഥയില്‍ ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ വികസന ഭാവിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലാന്‍ഡ് പൂളിംഗിലൂടെ ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് ചുമതല വഹിക്കുന്ന ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മന്റ് അതോറിറ്റി) ലാന്‍ഡ് പൂളിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ പാര്‍ക്ക് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ......
കൊച്ചി: ഹിറ്റാച്ചിയുടെ രണ്ടു എയര്‍ കണ്ടീഷണിംഗ് ഡിസൈന്‍ ആശയങ്ങളായ റെഡ് ക്ലോസെറ്റും എയര്‍ ഹൈവും 2025ലെ റെഡ് ഡോട്ട് ഡിസൈന്‍ കോണ്‍സെപ്റ്റ് അവാര്‍ഡില്‍ അംഗീകാരം നേടി. അതില്‍ എയര്‍ ക്ലോസെറ്റ് 'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പുരസ്കാരം നേടി, എയര്‍ ഹൈവ് ഡിസൈന്‍ കോണ്‍സെപ്റ്റ് അവാര്‍ഡും നേടി.ഇന്റീരിയര്‍ ഡിസൈന്‍ ഘടകങ്ങളിലേക്കാണ് ഈ പുതിയ എയര്‍ കണ്ടീഷണിംഗ് ആശയങ്ങള്‍ ഉള്‍പ്പെടുന്നത്. ......
കൊച്ചി : വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള സഹ-ക്യൂറേറ്റർമാരുടെ പേരുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏഴ് മേഖലകളായി തിരിച്ചാണ് സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റര്‍മാരെ തെരഞ്ഞെടുത്തത്.
രാജ്യത്തുടനീളമുള്ള സർക്കാർ ധനസഹായമുള്ള ആർട്ട് കോളേജുകളുമായി സഹകരിച്ച് വളർന്നു വരുന്ന കലാകാരന്മാരെ അവരുടെ പരിശീലനത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും തങ്ങളുടെ സൃഷ്ടികൾ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ നല്‍കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കെഎംബിയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12-ന് ആരംഭിച്ച് 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും. ......
കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്കാരങ്ങൾ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (KECBMA). അസംസ്കൃത വസ്തുക്കളുടെ നികുതി വർധനയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിർമാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കെ.സി.ബി.എം.എയുടെ ആഭിമുഖ്യത്തിൽ എറണാകുളം ലൂമിനാർ ഹോട്ടലിലാണ് സെമിനാർ സംഘടിപ്പിച്ചത്. ......
സിപിഎം എപ്പോഴും വിശ്വാസി സമൂഹത്തിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് ആർഎസ്എസിനും മറ്റ് വർഗീയവാദികൾക്കും ഇഷ്ടപ്പെടുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമലയിൽ അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്തരീതിയിൽ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ......
കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ച ഹിന്ദി അധ്യാപകരുടെ കൂട്ടായ്മ യായ സദാ ബഹാറിൻ്റെ രണ്ടാമത് സംസ്ഥാന സമ്മേളനം നാളെ. കോഴിക്കോട് ആരാധനാ ടൂറിസ്റ്റ് ഹോമിൽ കാലത്ത് 9.30 ന് എം.കെ രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
'മാതൃഭൂമി'ക്കെതിരെ രൂക്ഷവിമർശനമൊരുക്കി വീണ്ടും സംഘപരിവാർ കേന്ദ്രങ്ങൾ.. 'മാതൃഭൂമി' പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും തമസ്ക്കരിക്കണമെന്ന നിർദ്ദേശം അണികൾക്ക് നൽകി ബഹിഷ്ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങളാണിപ്പോൾ അണിയറയിൽ നടക്കുന്നത്. ......
ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണചടങ്ങിലാണ്, ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകപ്പെടുന്നത്. ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയവർക്ക് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്ക്കാരങ്ങൾ പോലെ കേന്ദ്ര ഗവൺമെന്റ് നൽകുന്ന ആദരബഹുമതിയാണിത്. ......
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പിണറായി സർക്കാർ സംഘടിപ്പിച്ച പമ്പയിലെ അയ്യപ്പസംഗമത്തിലെ ഏറ്റവും സവിശേഷതയായി അവകാശപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന എസ്.എൻ.ഡി.പി-എൻ.എസ്.എസ് മുന്നണി നേതാക്കളുടെ സംഗമമാണ്. രണ്ട് സമുദായങ്ങളുടെയും ഐക്യം ആഗ്രഹിക്കുകയും താൽപ്പര്യപ്പെടുകയും ചെയ്യുന്ന പതിനായിരങ്ങൾക്ക് ഇത് ആവേശമായി.
എൻ.എസ്.എസ് ലെയ്സൺ സർക്കാർ ഓഫീസർ എന്ന നിലയിൽ രണ്ട് ഐക്യങ്ങളുടെയും തുടക്കവും ഒടുക്കവും അനുഭവിച്ചയാളാണ് ഞാൻ. ......
സംസ്ഥാനത്ത് എൽഡിഎഫും കോൺഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയപ്പോൾ, ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അഴിമതിരഹിതമായ ഭരണവും ജനങ്ങളെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളുമായി വേറിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിർവഹണം മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നു. ......